ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയിൽ നിന്നും തനിക്ക് ലഭിച്ച വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ഒരു മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകാൻ കഴിവ് മാത്രം പോരെന്നും, മികച്ച ഒരു ജീവിതശൈലിയും കായികക്ഷമതയും അത്യാവശ്യമാണെന്നുമായിരുന്നു കോഹ്ലി നൽകിയ ഉപദേശമെന്ന് സഞ്ജു വ്യക്തമാക്കുന്നു. ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കോഹ്ലി നൽകിയ ആ ഉപദേശം
ഇന്ത്യൻ ടീം ക്യാമ്പിൽ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുമ്പോഴാണ് സഞ്ജു വിരാട് കോഹ്ലിയോട് കരിയറിനെക്കുറിച്ച് ചോദിച്ചത്. സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.
"ഞാനും വിരാട് ഭായിയും ജിമ്മിൽ പരിശീലനം നടത്തുമ്പോൾ ഞാൻ ചോദിച്ചു, 'പാജി, എനിക്ക് കുറച്ച് ഉപദേശം തരുമോ?' അദ്ദേഹം സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. ഏത് ഭക്ഷണമാണ് ശരീരത്തിന് നല്ലതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു തന്നു. അടുത്ത 10 വർഷം ഈ അച്ചടക്കത്തോടെ ജീവിച്ചാൽ നിനക്ക് മികച്ച കരിയർ ഉണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു."
എന്നാൽ വിരാട് കോഹ്ലി പറഞ്ഞതുപോലെ കർശനമായ ആ ജീവിതശൈലി ഏകദേശം ഒന്നര വർഷത്തോളം താൻ പാലിച്ചുവെന്നും, എന്നാൽ പിന്നീട് അത് അതേപടി തുടരാൻ സാധിച്ചില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.
സഞ്ജുവിന്റെ കരിയറും വിശേഷങ്ങളും
വരാനിരിക്കുന്ന പരമ്പരകളിലെ ടീം തിരഞ്ഞെടുപ്പും സഞ്ജുവിന്റെ കരിയറിലെ നിർണായക ഘട്ടങ്ങളും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്. സമീപകാല മത്സരങ്ങളിലെ പ്രകടനങ്ങളും വരാനിരിക്കുന്ന പരമ്പരകളിലെ സാധ്യതകളും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ടി-20 ലോകകപ്പിലുൾപ്പെടെ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു സാംസൺ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."