HOME
DETAILS

കേന്ദ്രം ആദ്യം നിര്‍ദ്ദേശം വെച്ചത് ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം; രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന് സി.ജെ.പിയും, ഒടുവില്‍ മുട്ടു മടക്കി മോദി സര്‍ക്കാര്‍ 

  
Web Desk
July 28, 2026 | 9:41 AM

centre reportedly offered portfolio change before dharmendra pradhan resigned

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേട് ഉള്‍പെടെ വിഷയങ്ങളില്‍ ജന്തര്‍ മന്തറില്‍ നടന്ന കേന്ദ്രത്തെ പിടിച്ചു കുലുക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വന്നു. എന്നാല്‍ രാജിക്ക് പകരം വകുപ്പ് മാറ്റം എന്ന നിര്‍ദ്ദേശം  സി.ജെ.പിക്ക് മുന്നില്‍ കേന്ദ്രം വെച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. രാജി ഒഴിവാക്കിക്കൊണ്ട് വകുപ്പ് മാറ്റാമെന്ന നിര്‍ദേശം കേന്ദ്രം ആദ്യം മുന്നോട്ടുവെച്ചിരുന്നതായി റിപ്പോര്‍ട്ട്. സിജെപി വക്താക്കളുമായി    കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍,  സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കുകയാണെങ്കില്‍ അതൊരു കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാജിവെക്കാതിരിക്കാന്‍ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടിയത്.  ഒരു കാരണവശാലും രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യഘട്ടത്തില്‍ ധര്‍മേന്ദ്ര പ്രധാനും കേന്ദ്രവും. എന്നാല്‍, രാജ്യമൊന്നടങ്കമുള്ള വിദ്യാര്‍ഥികള്‍ സമരം ഏറ്റെടുത്ത് മുന്നോട്ട് വന്നതോടെ ഗത്യന്തരമില്ലാതെ രാജിവക്കുകയായിരുന്നു. 

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒരു അംഗത്തെ പുറത്താക്കുന്നതും വകുപ്പ് മാറ്റുന്നതും പ്രധാനമന്ത്രിയുടെ പ്രത്യേക അവകാശത്തില്‍ പെട്ടതാണെന്ന് കേന്ദ്ര പ്രതിനിധികള്‍ സി.ജെ.പി വക്താക്കളെ അറിയിച്ചിരുന്നതായും വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, പ്രധാന്റെ രാജിയില്‍ കുറഞ്ഞതൊന്നും തങ്ങളാഗ്രഹിക്കുന്നില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കാത്ത പക്ഷം സമരം തുടരുമെന്നുമുള്ള കര്‍ശന നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു സി.ജെ.പി വക്താക്കള്‍.

the centre reportedly offered to shift dharmendra pradhan to another ministry before his resignation, but cjp leaders rejected the proposal during talks over the nationwide student protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  an hour ago
No Image

സഊദി അറേബ്യയിൽ ഓ​ഗസ്റ്റിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്, കാറ്റിന്റെ വേഗതയും കൂടും

Saudi-arabia
  •  2 hours ago
No Image

77 വര്‍ഷത്തിന് ശേഷം സൗദിയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം; 2027 ഓഗസ്റ്റ് രണ്ടിന് രാജ്യം ആറു മിനിറ്റ് സമയം പൂര്‍ണമായും ഇരുട്ടില്‍ | Saudi Arabia Total Solar Eclipse

Saudi-arabia
  •  2 hours ago
No Image

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച്ച; അവധിക്ക് അപേക്ഷ നല്‍കി സുഗതന്‍, അയോഗ്യത തടയാന്‍ നീക്കം

Kerala
  •  3 hours ago
No Image

ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?

Kerala
  •  3 hours ago
No Image

UAE Gold Price: യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷ; ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 4 ദിര്‍ഹം കുറഞ്ഞു; ഇനിയും കുറയാന്‍ സാധ്യത

uae
  •  4 hours ago
No Image

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; ക്ഷമാപണവുമായി മെറ്റ 

National
  •  4 hours ago
No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  4 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  4 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  5 hours ago