HOME
DETAILS
MAL
വീട് വിട്ടിറങ്ങിയ കുട്ടികളെ കൊണ്ടുവരാന്‍ രക്ഷാകര്ത്താക്കള് ഗോവയിലേക്ക്
backup
September 18 2016 | 23:09 PM
അഞ്ചല്‍: കഴിഞ്ഞ മാസം 20ന് വീട്ടില്‍ നിന്നും ഒളിച്ചോടുകയും ഗോവയില്‍ നിന്നും പൊലിസ് കസ്റ്റഡിയിലാവുകയും ചെയ്ത ഏരൂര്‍ ഗവ. ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടുവരുന്നതിനായി രക്ഷാകര്ത്താക്കള് ഗോവയിലേക്ക് യാത്ര തിരിച്ചു.
കുട്ടികളെ നാട്ടിലെത്തിക്കാന്‍ ഏരൂര്‍ പൊലിസും രക്ഷാകര്‍ത്താക്കളും നേരേത്തേ ശ്രമിച്ചിരുന്നെങ്കിലും ഗോവാ പൊലിസിന്റെ ചില നടപടിക്രമങ്ങള്‍ കുട്ടികളെ വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടാക്കി. തുടര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ
കൂട്ടിക്കൊണ്ടുവരാന്‍ അവസരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."