കാര്‍ വീടിന്റെ രണ്ടാം നിലയില്‍ ഇടിച്ചു തകര്‍ന്നു രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്
പഴയങ്ങാടി: നിയന്ത്രണം വിട്ട കാര്‍ വീടിന്റെ രണ്ടാം നിലയുടെ ചുമരിലിടിച്ച് അഞ്ചു പേര്‍ക്കു പരുക്കേറ്റു. അതിയടം വീരഞ്ചിറ എ.കെ.ജി വായനശാലയ്ക്കു സമീപം ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശ്രീസ്ഥയിലുളള ബന്ധുവീട്ടിലേക്കു പോകുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ വിജയന്‍ (55), സുരേഷ് കുമാര്‍(42),അഭിജിത്ത്(16), അഖില്‍(21), പ്രദീപന്‍(45) എന്നിവര്‍ക്കാണു പരുക്കേറ്റത്. കെ.സി നാരായണന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ടാംനിലയിലെ ഭിത്തിയിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്.
കുന്നിന്‍ ചെരിവ് പ്രദേശമായതിനാല്‍ വീടിന്റെ രണ്ടാംനിലയുടെ പകുതിയോളം ഉയരത്തിലാണ് റോഡ് കടന്നു പോകുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന് താഴേക്കു പതിച്ചു. ഗുരുതരമായി പരുക്കേറ്റ അഖിലിനെയും പ്രദീപനെയും മംഗലാപുരം സ്വാകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വീടിന്റെ ഭിത്തിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അമിത വേഗതയാണ് അപകടകാരണമെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."