ഡോക്ടര്‍മാരുടെ നിസ്സഹകരണം ; കടപ്പുറം ആശുപത്രിയിലെ പേ വാര്‍ഡുകള്‍ അടച്ചുപൂട്ടി
അമ്പലപ്പുഴ: ഡോക്ടര്‍മാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേ പേ വാര്‍ഡുകള്‍ അടച്ചുപൂട്ടി.
ഇവിടുത്തെ രണ്ട് പേ വാര്‍ഡുകളാണ് ഡോക്ടര്‍മാരുടെ നിസ്സഹരണ സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയത്.
പത്താം ശമ്പള കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ആറാം തിയതി മുതലാണ് ഡോക്ടര്‍മാര്‍ നിസഹകരണം തുടങ്ങിയത്.
ഇതോടെ അമ്മമാരെയും കുട്ടികളെയും ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാനോ പ്രത്യേക ചികിത്സ തേടാനൊ കഴിയാത്ത അവസ്ഥയാണ്.
ജനതാ പേ വാര്‍ഡിലും ന്യൂ പേ വാര്‍ഡിലുമായി 46 മുറികളാണ് ഉള്ളത്. ഒരു മുറിയ്ക്ക് 300 രൂപയാണ് വാടക. ഇതില്‍ 8 മുറികള്‍ ലക്ഷറി മുറികളാണ്. ഇതിന്റെ വാടക ഒരു മുറിയ്ക്ക് 350 രൂപ എന്ന നിരക്കാണ് ഈടാക്കുന്നത്. എന്നാല്‍ ഡോക്ടമാര്‍ കേസ് ഷീറ്റില്‍ ഒപ്പിട്ടാല്‍ മാത്രമേ പ്രസവത്തിന് ശേഷം അമ്മമാരെയും കുട്ടികളെയും പേ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയുള്ളു. നിലവില്‍ കേസ് ഷീറ്റില്‍ ഒപ്പിടാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതാണ് പേ വാര്‍ഡ് അടച്ചുപൂട്ടാന്‍ കാരണം.
പ്രസവവാര്‍ഡുകളില്‍ എത്തി അമ്മമാരെയും കുട്ടികളെയും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍, പേ വാര്‍ഡിലേക്ക് ഇവര്‍ തിരിഞ്ഞു നോക്കാതായതോടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."