HOME
DETAILS

ഹൈറേഞ്ചിനെ മണ്‍സൂണ്‍ ചതിച്ചു; കാര്‍ഷികമേഖലയുടെ കൂമ്പുണങ്ങും

  
backup
September 19 2016 | 03:09 AM

%e0%b4%b9%e0%b5%88%e0%b4%b1%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%a4%e0%b4%bf


തൊടുപുഴ: ഹൈറേഞ്ചിനെ മണ്‍സൂണ്‍ ചതിച്ചു. കാലവര്‍ഷത്തിലുണ്ടായ  കുറവും ഗതിമാറ്റവും ഏലം, കുരുമുളക് കര്‍ഷകരുടെ ഗതിമുട്ടിച്ചു.
പതിനായിരക്കണക്കിനു തൊഴിലാളികളും പട്ടിണിയിലായി. തോട്ടം മേഖലയിലും ചെറുകിട നാമമാത്ര കൃഷിയിടങ്ങളിലും തൊഴിലാളികള്‍ക്ക് ഈ സീസണില്‍ പണി ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്മയും ആദായനഷ്ടവും വ്യാപാരസ്ഥാപനങ്ങളെയും ദൈന്യതയിലെത്തിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ പ്രധാന വിളയായ ഏലത്തിനും കുരുമുളകിനുമാണ് മണ്‍സൂണ്‍ പ്രഹരമേല്‍പിച്ചിരിക്കുന്നത്.
ജൂണിനുമുമ്പ് വേനല്‍മഴ ഉണ്ടായിരുന്നെങ്കിലും ജൂണ്‍ - ഓഗസ്റ്റ് മാസങ്ങളില്‍ പെയ്യേണ്ട  മഴയില്‍ വലിയ കുറവുണ്ടായി. ഏലത്തിനു പുതിയ ശരങ്ങള്‍ മുളച്ചുവളര്‍ന്ന് പുഷ്പിക്കേണ്ട സമയമായിരുന്നു ജൂണ്‍, ജൂലൈ മാസങ്ങള്‍. പുതിയ ശരങ്ങള്‍ പൊട്ടാതായതോടെ ഒരുറൗണ്ട് വിളവ് പൂര്‍ണമായും നഷ്ടമായി.
ഏലം ഉത്പാദനത്തില്‍ 20 ശതമാനം നഷ്ടം വ്യക്തമായിട്ടുണ്ട്.  ചില പ്രദേശങ്ങളില്‍ രണ്ടുറൗണ്ട് വിളവെടുപ്പും നഷ്ടമായി. നിലവിലുള്ള ശരങ്ങളില്‍ അങ്ങിങ്ങ് ഉണ്ടായിട്ടുള്ള കായ് മാത്രമേ കാണാനുള്ളൂ. തുലാവര്‍ഷം തുടര്‍ച്ചയായി ലഭിച്ചാല്‍ മാത്രമേ ഇനി ഏലത്തിനു പുതിയ ശരം മുളയ്ക്കുകയുള്ളൂ. തുലാവര്‍ഷത്തിലാണ് ഇനി ഏലം കര്‍ഷകരുടെ പ്രതീക്ഷ. കുരുമുളകിന്റെ സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്.
മണ്‍സൂണ്‍ ലഭിക്കാതെവന്നതോടെ തിരിയിട്ട കൊടികളിലൊന്നും കായ് പിടിച്ചിട്ടില്ല. ഈവര്‍ഷത്തെ വിളവ് പൂര്‍ണമായി നഷ്ടപ്പെട്ട സ്ഥിതിയാണ്. കേരളത്തില്‍ പൊതുവെ കുരുമുളകിന്റെ അവസ്ഥ ഇതാണ്. കൂര്‍ഗില്‍ വിളവ് മെച്ചമാണെന്നും സൂചനയുണ്ട്. കേരളത്തില്‍ കുരുമുളകിന് രോഗബാധയും ഏറിയിട്ടുണ്ട്.  കൊക്കോ, തെങ്ങ്, കാപ്പി വിളകളെയും മഴക്കുറവ് ദോഷമായി ബാധിച്ചിട്ടുണ്ട്. ജാതിയില്‍ കായ് പിടിച്ചിട്ടില്ല. കുടംപുളി മാത്രമാണ് ആര്‍ത്തുകായ്ച്ചിട്ടുള്ളത്.
തോട്ടങ്ങളില്‍ പണി നിലച്ചതോടെ ദിനംപ്രതി പതിനായിരക്കണക്കിനു തൊഴിലാളികളാണ് പട്ടിണിയിലായിരിക്കുന്നത്.
ഏലത്തോട്ടം മേഖലയില്‍ തമിഴ്‌നാട്ടില്‍നിന്നും ദിവസവും വന്നുപോയിരുന്ന തൊഴിലാളികളായിരുന്നു ഏറെയും. ഇപ്പോള്‍ ആരുംതന്നെ ഇവിടേക്കു വരാത്ത അവസ്ഥയാണ്. പ്രാദേശിക തൊഴിലാളികള്‍ക്കും ജോലിയില്ല. ജോലിയും കൂലിയും ആദായവും ഇല്ലാതായതോടെ സാമ്പത്തികമാന്ദ്യം ഹൈറേഞ്ചിനെ ഏറെ ദോഷമായി ബാധിച്ചിട്ടുണ്ട്.
തുലാവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ജലദൗര്‍ലഭ്യവും രൂക്ഷമാകും. കുടിവെള്ളക്ഷാമം ഇപ്പോള്‍തന്നെ അനുഭവപ്പെടുന്ന അവസ്ഥയാണ്.
ഹൈറേഞ്ചിന്റെ കിഴക്കേദിക്കില്‍ മഴ പെയ്‌തെങ്കിലേ ഇടുക്കി ജലസംഭരണികളിലും നദികളിലും ജലമെത്തുകയുള്ളൂ. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago