കുളത്തിലെ ചെളിയില്‍ പൂണ്ടുപോയ വിദ്യാര്‍ഥിയെ സാഹസികമായി രക്ഷപ്പെടുത്തി
തൊടുപുഴ: കുളത്തില്‍ കുളിക്കാനിറങ്ങി ചെളിയില്‍ പൂണ്ടുപോയ വിദ്യാര്‍ഥിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഏഴല്ലൂര്‍ മൈലാടുംപാറ ചിറയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ഏഴല്ലൂര്‍ കാവിശേരില്‍ അഷ്‌കര്‍ സുധീറിനെ (15)യാണ് പുള്ളിക്കുടിയില്‍ അജ്മല്‍ ബഷീര്‍, പാലമലയില്‍ സനീര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ചത്.
പത്തോളം കുട്ടികള്‍ചേര്‍ന്നാണ് കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ അഷ്‌കര്‍ കുളത്തിന് നടുവില്‍ പായലും ചളിയുമുള്ള ഭാഗത്ത് പുണ്ട് പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കരക്കത്തെി നാട്ടുകാരെ വിവരമറിയിച്ചു. ഓടിയത്തെിയ അജ്മലും സനീറും കുളത്തില്‍ ചാടി അഷ്‌കറിനെ കരക്കെടുത്ത് ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഷ്‌കര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അല്‍ അസ്ഹര്‍ പബ്‌ളിക് സ്‌കൂള്‍ പത്താം ക്‌ളാസ് വിദ്യാര്‍ഥിയാണ് അഷ്‌കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."