ഹൈവേ വികസനം: സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന്
കരുനാഗപ്പള്ളി: ഹൈവേ വികസനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃസമിതി സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ് ആവശ്യപ്പെട്ടു. റോഡ് സുരക്ഷാദിനത്തില്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം റോഡപകടത്തില്‍ മരണമടഞ്ഞ പൊതുപ്രവര്‍ത്തകനും കണ്‍സ്യൂമര്‍ കൗണ്‍സില്‍ മുന്‍ ഭാരവാഹിയുമായ എം.ആര്‍ നാദിര്‍ഷയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി. അഡ്വ:ഗോപാലപിള്ള, എ.എ.ഷാഫി, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, കുന്നേല്‍ രാജേന്ദ്രന്‍, ഷീലാജഗദരന്‍, ജെ.എം.അസ്‌ലം, ഷാജഹാന്‍ പണിക്കത്ത്, കെ.ശശിധരന്‍പിള്ള, രാധാകൃഷ്ണന്‍ പെരുമ്പലത്ത്, കെ.ആര്‍.സജീവ് എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതികള്‍ക്ക്
അംഗീകാരം
ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2016 17 വാര്‍ഷിക പദ്ധതിയില്‍ 9.3 കോടി രൂപയ്ക്കുള്ള അടങ്കല്‍ പ്രോജക്റ്റുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. കാര്‍ഷിക മേഖല, മൃഗ സംരക്ഷണം, ഭവന നിര്‍മ്മാണം, ആരോഗ്യ പരിപാലനം, എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള എഴുപത്തിനാല് പ്രോജക്റ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."