ബൈബിള്‍ കണ്‍വെന്‍ഷന്‍
നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപതയുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം നയിക്കുന്ന നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന്‍ 21 മുതല്‍ 25 വരെ കുളവിക്കോണം നവജ്യോതി ആനിമേഷന്‍ സെന്ററില്‍ നടക്കുമെന്ന് ഫാ .സുനില്‍ കപ്പൂച്ചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 നു വൈകുന്നേരം 4 .30 നു ജപമാല സമര്‍പ്പണം തുടര്‍ന്ന് സമൂഹ ദിവ്യബലി.നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോന്‍ .ജി ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍ റൈറ്റ് .റെവ .ഡോ .സാമുവല്‍ മാര്‍ ഐറേനിയസ് ഉദഘാടനം ചെയ്യും . 22 നു വൈകുന്നേരം 4 .30 നു ജപമാല സമര്‍പ്പണം തുടര്‍ന്ന് സമൂഹ ദിവ്യബലി വെരി റെവ ഫാ.റൂഫസ് പയസ് ലീന്‍ മുഖ്യ കാര്‍മികത്വം വഹിക്കും . തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍ .23 നു വൈകുന്നേരം 4 .30 നു ജപമാല സമര്‍പ്പണം തുടര്‍ന്ന് സമൂഹ ദിവ്യബലി വെരി റെവ ഫാ . ഡെന്നിസ് മണ്ണൂര്‍ മുഖ്യ കാര്‍മിത്വം വഹിക്കും തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍. 24 നു രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ യുവജന ധ്യാനം റെവ. ഫാ ഡൊമിനിക് മൂഴിക്കര നേതൃത്വം നല്‍കും. വൈകുന്നേരം 4 .30 നുജപമാല സമര്‍പ്പണം തുടര്‍ന്ന് സമൂഹ ദിവ്യബലി വെരി റെവ ഫാ കെ ജെ വിന്‍സന്റ് മുഖ്യ കാര്‍മികത്വം വഹിക്കും. സമാപന ദിവസമായ 25 നു വൈകുന്നേരം 4 .30 നു ജപമാല സമര്‍പ്പണം 5 .30 നു ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ റൈറ്റ് റെവ.ഡോ .വിന്‍സന്റ് സാമുവല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."