വികസന പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ആകെ ഒമ്പതു കോടി 93 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
സേവന മേഖലയ്ക്കും പാലിയേറ്റീവ് കെയറിനും മുന്‍തൂക്കം നല്‍കികൊണ്ടാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജനറല്‍ വിഭാഗത്തിന് ഏഴുകോടി 20 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിനു രണ്ട് കോടി 49 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 10 ലക്ഷം, വികലാംഗ ക്ഷേമം 16.53 ലക്ഷം, സാനിറ്റേഷന്‍ 14 ലക്ഷം, കുറുപ്പംപടി ടൗണുമായി ബന്ധപ്പെടുത്തിക്കൊണ്ട് ടോയ്ലറ്റ് സമുച്ചയം 10 ലക്ഷം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഒമ്പതു ലക്ഷം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി 22 ലക്ഷം എന്നിങ്ങനെ വകയിരുത്തുന്നു.
ഉത്പാദന മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 49 ലക്ഷവും സേവന മേഖലയെ പരിപ്പോഷിപ്പിക്കുന്നതിനായി 71 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലക്യഷ്ണന്, വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിസിലി ഇക്കോബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രീത സുകു, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മനോജ് മുത്തേടന്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."