HOME
DETAILS
MAL
വിവാഹ സഹായം തേടിയെത്തിയ സ്ത്രീകള്‍ വീട്ടമ്മയുടെ ഫോണ്‍ കവര്‍ന്നു
backup
September 20 2016 | 03:09 AM
കായംകുളം: വിവാഹ സഹായം തേടിയെത്തിയ സ്ത്രീകള്‍ വീട്ടമ്മയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നു. ഐക്യജംഗ്ഷന് മംഗലത്ത് ആരിഫാബീവിയുടെ വിലകൂടിയ ഫോണാണ് കവര്‍ന്നത്.ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.
ഓച്ചിറ സ്വദേശികളാണെന്നും മകളുടെ വിവാഹത്തിന് സഹായിക്കണമെന്നും പറഞ്ഞാണ് രണ്ടുസ്ത്രീകള്‍ എത്തിയത്.
വീടിന്റെ അടുക്കള ഭാഗത്ത് നിന്നിരുന്ന ആരിഫാബീവിയുമായി സംസാരിച്ചിരിക്കെ രൂപയെടുക്കാനായി ആരിഫാബീവി അകത്തേക്കു പോയ തക്കം നോക്കി അടുക്കളയിലെ അലമാരയിലിരുന്ന മൊബൈല്‍ഫോണ്‍ എടുത്ത് കടന്നുകളയുകയായിരുന്നു.
പരിസരത്ത് വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇങ്ങനെ രണ്ടു സ്ത്രീകളെ കണ്ടെത്താനായില്ല. പോലീസില്‍ പരാതി നല്‍കിയതായി ആരിഫാബീവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."