ഇല്ലിക്കകല്ലില്‍ സുരക്ഷ ഉറപ്പുവരുത്തണം
തീക്കോയി: ട്യൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കകല്ലില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദിനംപ്രതി ആയിരക്കണക്കിന് ട്യൂറിസ്റ്റുകള്‍ എത്തുന്ന ഇല്ലിക്കക്കല്ലില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അപകടം നിറഞ്ഞ പാറക്കെട്ടുകളില്‍ ട്യൂറിസ്റ്റുകള്‍ കയറാതെ സുരാക്ഷാ വേലികള്‍ നിര്‍മ്മിക്കണം. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. തന്‍മൂലം വാഹന തിരക്ക് കാരണം അപകടങ്ങള്‍ക്ക് സാധ്യത ഏറുന്നു. വേണ്‍ത്ര സുരക്ഷ ഇല്ലാതെ ഇല്ലിക്കക്കല്ലിലേക്ക് വഴി തുറന്നത് ആത്മഹത്യാപരമാണ്. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ അല്ല ഇല്ലിക്കക്കല്ലെന്നും ഈ വിഷയത്തില്‍ തീക്കോയി, തലനാട് പഞ്ചായത്തുകള്‍ തമ്മില്‍ യാതൊരുവിധ തര്‍ക്കങ്ങളും നിലവില്‍ ഇല്ലെന്നും പ്രസിഡന്റ് കെ.സി.ജെയിംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."