കെ.വി.എ ഗഫൂര്‍ പുരസ്‌കാരം ഡോ. എ. ശരീഫ് കുഞ്ഞിന്
മലപ്പുറം: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.വി.എ ഗഫൂറിന്റെ പേരില്‍ വെട്ടുപാറ സി.എച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ കെ.വി.എ ഗഫൂര്‍ സ്മാരക പുരസ്‌കാരം ഡോ.എ. ശരീഫ് കുഞ്ഞിന്.
ആതുര സേവന മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. പ്രൊഫസറായ ഡോ.ഷെരീഫ് കുഞ്ഞ് മൂന്ന് പതിറ്റാണ്ട് കാലമായി എടവണ്ണപ്പാറയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ചികിത്സ നടത്തി വരികയാണ്. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കിയും തളര്‍ന്ന് കിടക്കുന്ന രോഗികള്‍ വീട്ടിലെത്തിയും ചികിത്സ നല്‍കി വരുന്ന പ്രദേശത്തെ കുടുംബ ഡോക്ടര്‍ കൂടിയ ശരീഫ് കുഞ്ഞ് ചികിത്സാ ഫീസ് പോലും നിശ്ചയിക്കാതെയാണു പരിശോധന നടത്തുന്നത്. മുപ്പതു വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന ഗഫൂര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. വെട്ടുപാറ സി.എച്ച് സെന്ററിന്റെ പ്രഥമ ചെയര്‍മാന്‍ കൂടിയായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനും ടി.വി ഇബ്രാഹീം എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ 30ന് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി നാഷണന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, സി.എച്ച് സെന്റര്‍ വെട്ടുപാറ ചാപ്റ്റര്‍ ചെയര്‍മാന്‍ റഹ്മാന്‍ വെട്ടുപാറ, ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എം.സി സലാം, കണ്‍വീനര്‍ വി.ടി അന്‍വാറുല്‍ ഹഖ്, ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ടി.വി.സി ഹുസൈന്‍, കെ.പി സഈദ് എടവണ്ണപ്പാറ, കെ.പി.സി അലി മാസ്റ്റര്‍, കെ.വി അബ്ദുല്‍ ജബ്ബാര്‍, എം.സി ശംസുദ്ദീന്‍, കെ.വി നാസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."