തകര്‍ന്ന റോഡിലൂടെ ദുരിത യാത്ര
കൊളത്തൂര്‍: രണ്ടുവര്‍ഷം മുന്‍പ് റബറൈസഡ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ മലപ്പുറം കൊളത്തൂര്‍ റോഡ് തകര്‍ന്നു. പലകപ്പറമ്പ് സെന്റര്‍, കമ്പനിപടി എന്നിവിടങ്ങളിലാണ് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്.
മുന്‍ ഗവ. കാലത്ത് റബറൈസ്ഡ് ചെയ്ത ഈ റോഡില്‍ ഓടകളുടെ അഭാവവും റോഡിനേക്കാള്‍ ഉയര്‍ന്ന തറനിരപ്പും മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കാന്‍ കാരണമാകുന്നുണ്ട്. അമിത വേഗതയിലെത്തുന്ന ചെറു വാഹനങ്ങള്‍ ഈ കുഴിയില്‍ നിലംപതിക്കുന്നത് പതിവാണ്.
ഈ കുഴിക്കു സമീപത്ത് റോഡിനു കുറുകെ വെട്ടി കീറിയ അപകട കുഴിയില്‍ വാഹനങ്ങള്‍ ചാടുന്നതോടെ ശക്തമായി ബ്രേക്കിടുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വാഹനങ്ങള്‍ അമിത വേഗതയിലെത്തി കുഴിയില്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചേര്‍ന്ന് ടയര്‍ ഉപയോഗിച്ച് താല്‍ക്കാലിക സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് എടുത്തു മാറ്റുകയും ചെയ്തു.പാലക്കാട് തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരും മറ്റും കരിപ്പൂര്‍ വിമാനത്താവളം, ജില്ലാ ആസ്ഥാനം എന്നിവടങ്ങളിലേക്ക് എളുപ്പമെത്തിച്ചേരാനുള്ള മാര്‍ഗമാണ് കൊളത്തൂര്‍ ചട്ടിപറമ്പ് വഴി മലപ്പുറത്തേക്കുള്ള ഈ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."