സഊദിയില്‍ വ്യത്യസ്ത വാഹനാപകടത്തില്‍ മലയാളികളടക്കം ആറു ഇന്ത്യക്കാര്‍ മരിച്ചു
ജിദ്ദ: സഊദിയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തില്‍ മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്കിലും ദമാം പ്രവിശ്യയിലെ അല്‍ഹസയിലും നടന്ന വ്യത്യസ്ത വാഹനാപകടത്തിലാണ് മലയാളികളടക്കം ആറു ഇന്ത്യക്കാര്‍ മരിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് അല്ലിക്കോട് ശ്രീലക്ഷമി ഭവന്‍ സുരേന്ദ്രന്‍ (53), തിരുവന്തപുരം വേഞ്ഞാറമൂട് കാവറ നീര്‍ചാലില്‍ വീട്ടില്‍ ജിജി സുഗതന്‍ (30) എന്നിവരാണ് മരിച്ച മലയാളികള്‍.
ഇന്നലെ വൈകുന്നേരം സൈക്കിളില്‍ സഞ്ചരിച്ച സുരേന്ദ്രനെ കാറിടിച്ചാണ് മരിച്ചത്. ഉടനെ അല്‍ഹസ പ്രവിശ്യയിലെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജിജി സുഗതന്‍ ഓടിച്ച കാര്‍ കോണ്‍ക്രീറ്റ് ബ്ലോക്കില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ചിറയിന്‍കീഴ് സ്വദേശി വിജു, നിലമ്പൂര്‍ സ്വദേശി മോഹനന്‍, പട്ടാമ്പി സ്വദേശി വിജയന്‍, നേപ്പാള്‍ സ്വദേശി സന്‍ബിത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അല്‍ഹസയിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണ്.
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്കില്‍ അപകടത്തിലാണ് മറ്റു നാലു പേര്‍ മരിച്ചത്. ഷര്‍മ എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയി തിരിച്ചുവരുമ്പോളാണ് യു.പി സ്വദേശികളായ ഒമ്പതംഗം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് നാല് യുവാക്കള്‍ മരിച്ചത്. മുസഫര്‍ നഗര്‍ സ്വദേശി ഇസ്്‌റാര്‍ ജമീല്‍(23), മുറാദാബാദ് സ്വദേശി ഗുലാം നബി (20) ബീജ് നൂര്‍ ജില്ലക്കാരനായ സവൂദ് ബേഗ് (23), ഫാറന്‍ഫൂര്‍ ജില്ലയില്‍ നിന്നുള്ള തമരീജ് ഫാജില്‍ (30) എന്നിവരാണ് മരിച്ചത്.
അല്‍ സദര്‍ മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നാലുപേരും. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാ്കകി തബൂക്കില്‍ തന്നെ മൃതദേഹങ്ങള്‍ മറവ് ചെയ്യുമെന്ന് ബന്ധുകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."