HOME
DETAILS
MAL
ചുങ്കത്തറയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ഒരുകോടി അനുവദിക്കും: പി.വി അന്‍വര്‍ എം.എല്‍.എ
backup
September 20 2016 | 06:09 AM
എടക്കര: ചുങ്കത്തറ കോട്ടേപ്പാടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിന് ഒരുകോടി രൂപയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 50 ലക്ഷം രൂപയും അനുവദിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
എടക്കരയില്‍ പീസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസിസ് സപ്പോര്‍ട്ടിങ്ങ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൃക്കരോഗബാധിതരുടെസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്മാന് കാരാടന്‍ സുലൈമാന്‍ അധ്യക്ഷനായി. നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.പി സുഗതന്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ആലീസ് അമ്പാട്ട്, സി. കരുണന്, ഇ.എസുകു, സി.ടി രാധാമണി, ഒ.ടി ജയിംസ്, സെറീന മുഹമ്മദാലി, ബാബു ഷെരീഫ്, കാരാടന്‍ ബാബ, സി.അലി അഷറഫ്, എരഞ്ഞിത്തല് ഷാജഹാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."