ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചില്ല; ഉപഭോക്താക്കള്‍ വലയുന്ന
മുളിയാര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലെ നിരവധി പേര്‍ക്കു ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചില്ലെന്ന് പരാതി
മുള്ളേരിയ: ഓണവും ബലിപെരുന്നാളും കഴിഞ്ഞിട്ടും മുളിയാര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളില്‍ നിരവധിപേര്‍ക്കു ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചില്ല. ഓണത്തിനു മുമ്പ് പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കു ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ പെന്‍ഷന്‍ ലഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഓണാവധി കഴിഞ്ഞ് രണ്ടു പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
വികാലാംഗ, വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍ നേരത്തെ തപാല്‍ ഓഫിസ് വഴിയും ബാങ്ക് വഴിയുമായിരുന്നു വിതരണം ചെയ്തിരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കണമെന്ന ഉത്തരവുണ്ടായത്.
സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷനുകള്‍ വീടുകളിലേക്ക് എത്തിക്കുന്നത്. കുടിശ്ശിക അടക്കമുള്ള പെന്‍ഷനുകളാണു പലര്‍ക്കും കിട്ടാനുള്ളത്. 3000 മുതല്‍ 12000 രൂപ വരെയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുന്നത്.
ചിലയിടങ്ങളിലെ സഹകരണ ബാങ്ക് അധികൃതരുടെ അനാസ്ഥകാരണമാണു പെന്‍ഷന്‍ തുകകള്‍ പലര്‍ക്കും കിട്ടാതെ പോയതെന്ന ആരോപണവുമുണ്ട്. ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുന്നതായും ആക്ഷേപമുണ്ട്. അതേ സമയം, പെന്‍ഷന്‍ സംബന്ധിച്ചു നല്‍കിയ രേഖകളില്‍ പെന്‍ഷന്‍ കൈപ്പറ്റേണ്ടവരുടെ ശരിയായ മേല്‍വിലാസങ്ങളില്ലാത്തതിനാല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കു വീടുകള്‍ അറിയാത്തതും ജീവനക്കാരുടെ കുറവും കാരണമാണ് പെന്‍ഷന്‍ വിതരണം വൈകാന്‍ കാരണമാവുന്നതെന്നാണാ ബാങ്ക് ജീവനക്കാര്‍ പറയുന്നത്.
ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്ത പലരും ബാങ്കുകളിലും തപാല്‍ ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറി ഇറങ്ങുകയാണു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."