HOME
DETAILS

യുവജന രാഷ്ട്രീയത്തില്‍ ഗുണകരമായി ഇടപെടുന്നത് എ.ഐ.വൈ.എഫ് മാത്രം: മഹേഷ് കക്കത്ത്

  
backup
September 20 2016 | 07:09 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97

 

കുറ്റിക്കോല്‍: ബേഡകത്തും കുറ്റിക്കോലിലും സി.പി.എം വിട്ടു നിരവധി പേര്‍ സി.പി.ഐയില്‍ ചേര്‍ന്നതിനു പിന്നാലെ നിരവധി പേര്‍ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിലേക്കും ചുവടുമാറി. കുറ്റിക്കോല്‍ പഞ്ചായത്തിന്റെ ബന്തടുക്ക, മാണിമൂല, പടുപ്പ്, നെല്ലിത്താവ്, ഞെരു, കളക്കര, ബേത്തൂര്‍പാറ, കുറ്റിക്കോല്‍ പ്രദേശങ്ങളില്‍ നിന്ന് എ.ഐ.വൈ.എഫില്‍ പുതുതായി അംഗങ്ങളായവരെ പങ്കെടുപ്പിച്ച് കൊണ്ടു നടന്ന കണ്‍വന്‍ഷന്‍ കുറ്റിക്കോല്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. കണ്‍വന്‍ഷനില്‍ അനില്‍കുമാര്‍ കുറ്റിക്കോല്‍ അധ്യക്ഷനായി. പുതുതായി അംഗങ്ങളായവരെ പങ്കെടുപ്പിച്ചു നടന്ന കണ്‍വന്‍ഷന്‍ കുറ്റിക്കോല്‍, ബേഡകം മേഖലയിലേക്കുള്ള എ.ഐ.വൈ.എഫിന്റെ കടന്നുകയറ്റത്തിനു വേദിയായി. സി.പി.എം-സി.പി.ഐ പോരിന്റെ തുടര്‍ച്ചയായി ഇനി ബേഡകത്തും കുറ്റിക്കോലിലും നടക്കുക യുവജന സംഘടനാ പോരാട്ടമാണെന്ന് തീര്‍ച്ചയായി. ഇതിനു വഴിമരുന്നിട്ടുകൊണ്ടുള്ള പ്രസംഗമാണ് എ.ഐ.വൈ.എഫ് കണ്‍വന്‍ഷനില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് കക്കത്ത് നടത്തിയത്.
ഇന്ത്യയിലെ പുരോഗമന ചിന്താഗതിയുള്ളവരുടെ ഏക ആശ്രയ കേന്ദ്രമായി എ.ഐ.വൈ.എഫ് മാറിയിരിക്കുകയാണെന്ന് മഹേഷ് കക്കത്ത് പറഞ്ഞു. അതിനാല്‍ പുരോഗമന ചിന്താഗതിക്കാര്‍ ഇപ്പോള്‍ എ.ഐ.വൈ.എഫിനോപ്പം അണിനിരക്കുകയാണ്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന എ.ഐ.വൈ.എഫിനു മാത്രമേ യുവജന രാഷ്ട്രീയത്തില്‍ ഗുണകരമായി ഇടപെടാന്‍ സാധിക്കുവെന്ന് സമീപകാല സംഭവങ്ങള്‍ പലതും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ സംഘം സംഘമായി എ.ഐ.വൈ.എഫില്‍ ചേരുന്ന അനുഭവമാണുള്ളത്. യുവജനരാഷ്ട്രീയത്തില്‍ ഗുണകരമായി ഇടപെടുന്നത് എ.ഐ.വൈ.എഫിനു മാത്രമാണെന്ന മഹേഷ് കക്കത്തിന്റെ പ്രസ്താവന തത്ത്വത്തില്‍ ഡി.വൈ.എഫ്.ഐക്കുള്ള മുന്നറിയിപ്പാണ്.
സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അഡ്വ. വി സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റിയംഗം അനിതാരാജ്, ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍, മണ്ഡലം സെക്രട്ടറി സുരേഷ് കുന്നമ്മല്‍, മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കുറ്റിക്കോല്‍ സംസാരിച്ചു. ഭാരവാഹികള്‍: ബേബി സി. നായര്‍(സെക്രട്ടറി), അനില്‍കുമാര്‍ കളക്കര, അശോകന്‍ എന്‍.ടി (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് കുഞ്ഞികുറ്റിക്കോല്‍ (പ്രസിഡന്റ്), ശ്രീജിത്ത് കാഞ്ഞനടുക്കം, ക്രിസ്റ്റിന്‍ ജോസ് ബന്തടുക്ക (വൈസ് പ്രസിഡന്റ്).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago