സമൂഹത്തെ സര്‍ഗപരമായ കഴിവുകളിലൂടെ വിലയിരുത്തണം: വൈസ് ചാന്‍സലര്‍
കാസര്‍കോട്: സാമ്പത്തികമായ വളര്‍ച്ചയ്ക്കു പകരം വിശാലമായ വായനയിലൂടെയും സര്‍ഗപരമായ കഴിവുകളിലൂടെയുമാവണം ഒരു സമൂഹത്തെ വിലയിരുത്തേണ്ടതെന്നു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇബ്രാഹിം ചെര്‍ക്കളയുടെ 'ഇശലുണരുന്ന സംഗമഭൂമി' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുഭാഷാ സംസ്‌കാരങ്ങളുടെ വിളനിലമായ കാസര്‍കോട്ടെ ഭൂരിപക്ഷം വരുന്ന ജനത പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവരാണ്. അവരുടെ കൂടി ശബ്ദം കേള്‍പ്പിക്കാന്‍ ഇവിടുത്തെ എഴുത്തുകാര്‍ക്കു കഴിയണണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. എ.ഇ.ഒ കെ.വി കുമാരന്‍ പുസ്തകം ഏറ്റു വാങ്ങി. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അധ്യക്ഷനായി. ഇബ്രാഹിം ചെര്‍ക്കളയുടെ ഇതുവരെയെഴുതിയ പുസ്‌കങ്ങളുടെ ഓരോ കോപ്പി വീതം സര്‍വകലാശാല ലൈബ്രറിക്കു വേണ്ടി ഖാദര്‍ മാങ്ങാടിനു കൈമാറി.
സുറാബ്, സുബൈദ നീലേശ്വരം, ബാലകൃഷണന്‍ ചെര്‍ക്കള, സി.എല്‍ ഹമീദ്, വി.വി പ്രഭാകരന്‍, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, ഷാഫി എ നെല്ലിക്കുന്ന്, ഇബ്രാഹിം ചെര്‍ക്കള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."