HOME
DETAILS
MAL
പാമോലിന്‍ ഇടപാടു കേസില്‍ രണ്ടുപേരെ കുറ്റവിമുക്തരാക്കി
backup
February 23 2016 | 19:02 PM
തൃശൂര്‍: പാമോലിന്‍ ഇറക്കുമതി ഇടപാട് സംബന്ധിച്ച കേസില്‍ രണ്ടു പേരെ കുറ്റവിമുക്തരാക്കിയ തൃശൂര്‍ വിജിലന്‍സ് കോടതി ഈ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥരെ പഴിചാരിയിട്ടു കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു.
പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. എസ്.പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടില്ലെന്നും കണ്ടെത്തിയ കോടതി കേസിലെ മൂന്നും നാലും പ്രതികളായ ഇവരെ കുറ്റവിമുക്തരാക്കി.
പാമോലിന്‍ ഇടപാട് സംബന്ധിച്ച ഫയല്‍ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു കരുണാകരന് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍ ധനമന്ത്രി ഫയല്‍ കാണണമെന്ന് അഡീഷണല്‍ സെക്രട്ടറി നോട്ട് എഴുതിയിരുന്നതായും മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാനേ ഉദ്യോഗസ്ഥര്‍ക്ക് കഴിയൂവെന്നും വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന് അഭിപ്രായപ്പെട്ടു. വിടുതല്‍ വാദത്തില്‍ തീര്‍പ്പുണ്ടായതോടെ ഇടവേളക്കു ശേഷം പാമോലിന്‍ കേസ് വിചാരണ ഉടന്‍ ആരംഭിച്ചേക്കും. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് 2010ല്‍ നല്കിയ ഹരജിയിലാണ് ഇപ്പോഴത്തെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."