HOME
DETAILS

തിരുവിഴാംകുന്ന് ഫാമിലെ രോഗബാധ; ആശങ്ക വേണ്ടെന്ന്

  
backup
September 20 2016 | 08:09 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86


മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമിലെ ബ്രുസല്ലോസിസ് രോഗ ബാധ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്ന് വെറ്ററിനറി സര്‍വ്വകലാശാല ഉന്നതതല സംഘം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസുഖം ബാധിച്ച 90 ഓളം ഉരുക്കളെ മണ്ണുത്തിയിലെ ആധുനിക റെന്ററിങ് പ്ലാന്റില്‍ ദയാവധം നടത്താന്‍ കേന്ദ്ര അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും രണ്ടു മാസത്തിനകം ഇത് ഘട്ടം ഘട്ടമാക്കി പൂര്‍ത്തിയാക്കുമെന്നും സംഘം അറിയിച്ചു. അസുഖം ബാധിച്ച ഉരുക്കളെ പ്രത്യേകം ഷെഡുകളില്‍ മാറ്റി പാര്‍പ്പിക്കുകുയം ശാസ്ത്രീയ പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഫാമില്‍ നിന്നും വിതരണം ചെയ്യുന്ന പാല്‍, രോഗബാധയില്ല എന്ന് വിവിധ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ഉരുക്കളുടെതാണന്നും ഈ പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യ ആരോഗ്യത്തിന് ഒരു പ്രശ്‌നവുമുണ്ടാവുകയില്ലെന്നും ഉന്നത സംഘം അറിയിച്ചു. അസുഖം ബാധിച്ച ഉരുക്കളുടെ പാല്‍ ബയോഗ്യാസ് പ്ലാന്റില്‍ ഒഴുക്കി കളയുകയാണെന്നും ഇത് ഉപയോഗിക്കുന്നില്ലെന്നും സംഘം പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാം ഡബ്ലിയു.എച്ച്.ഒ, ഒ.ഐ.ഇ, എഫ്.എ.ഒ എന്നീ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഫാമിലെ തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും ബോധവല്‍ക്കരണവും, സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും സംഘം പറഞ്ഞു.
ഫാമില്‍ സ്ഥിരീകരിക്കപ്പെട്ടത് മനുഷ്യരിലേക്ക് പകരാന്‍ വളരെ വിരളമായ സാധ്യത മാത്രമുളള ബ്രൂസില്ലോസിസ്- എ വിഭാഗത്തില്‍പ്പെട്ട രോഗബാധയാണെന്നും, ഇത് അസുഖം ബാധിച്ച ഉരുക്കളുടെ പാല്‍ തിളപ്പിക്കാതെ ഉപയോഗിക്കുമ്പോള്‍ മാത്രമെ മനുഷ്യന് പടരുകയൊളളുവെന്നും സംഘാംഗങ്ങളായ ഡോ. ജോസഫ് മാത്യു, ഡോ. മിനി, ഡോ. ട്രിസമോള്‍, ഡോ. വൃന്ദ, ഡോ. ഷിബു സൈമണ്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago