പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ഒഴിവാക്കുന്നതിന് 13981 ടോയ്‌ലറ്റ് യൂനിറ്റുകള്‍ നിര്‍മിക്കും
കല്‍പ്പറ്റ: കേരളാ സംസ്ഥാനത്തെ സമ്പൂര്‍ണ പൊതുസ്ഥല മലവിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 13981 ടോയ്‌ലറ്റ് യൂനിറ്റുകള്‍ നിര്‍മിക്കും. ആദ്യഘട്ടത്തില്‍ പൂര്‍ണമായും ശൗചാലയ സൗകര്യമില്ലാത്ത കുടുബങ്ങള്‍ക്ക് നിര്‍മാണത്തിന് മുന്‍ഗണന നല്‍കും. അത്തരത്തില്‍ അടിയന്തരമായി ടോയ്‌ലറ്റ് നിര്‍മിച്ച് നല്‍കേണ്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെ് ജില്ലാ കലക്ടടര്‍ ബി.എസ് തിരുമേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഒക്‌ടോബര്‍ 15നകം സംപൂര്‍ണ ഒ.ഡി.എഫ് (പൊതുസ്ഥലത്ത് മലവിസര്‍ജ്ജനമില്ലാത്ത) ജില്ലയായി മാറ്റാനാണ് പദ്ധതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ജലനിധി ടീം അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമവികസന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഉള്‍നാടന്‍ ആദിവാസി ഗ്രാമ പ്രദേശങ്ങളില്‍ അധിക ധനസഹായം നല്‍കി ടോയിലറ്റ് നിര്‍മിച്ചു നല്‍കുന്നതിന് യൂനിറ്റ് നിരക്ക് കണക്കാക്കി സാങ്കേതിക സഹായം നല്‍കുന്നതിന് എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ്ങ് വിഭാഗത്തെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാരെക്കൂടി ഉപയോഗപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി അതാതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഊര്‍ജ്ജിതമായി രംഗത്തിറങ്ങണമെന്നും പഞ്ചായത്തു തലത്തില്‍ സെക്രട്ടറിമാര്‍ ഒ.ഡി.ഫ് പുരോഗതി ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകനം നടത്തമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."