HOME
DETAILS
MAL
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ക്യാംപ്
backup
September 20 2016 | 21:09 PM
താമരശ്ശേരി: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും മേഖലാ ബധിര കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക ബധിര ദിനാചരണവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള ക്യാംപും 24നു നടക്കും. പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
രാവിലെ ഒന്‍പതു മുതല്‍ താമരശ്ശേരി പൊലിസ് സ്റ്റേഷനു മുന്‍വശത്തുള്ള കെ.എം.ഒ ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബധിര കുടുംബ സംഗമം, സൗജന്യ ശ്രവണ പരിശോധന, മെഡിക്കല്‍ ക്യാംപ്, ഡഫ് ഡേ സെമിനാര്‍, സംസാര-കേള്‍വി-പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്ള തെറാപ്പി സെന്ററിന്റെയും ഓണ്‍ലൈന്‍ സൈന്‍ ലാംഗ്വജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം തുടങ്ങിയവ നടക്കും. ഫോണ്‍: 9847443774, 8113900111.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."