HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയായി കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്  

  
Web Desk
April 06, 2024 | 4:16 AM

Lok Sabha Elections: Final Voter List

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. കേരളത്തില്‍ 2,77,49,159 വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 2,01,417 പേര്‍ ഒഴിവായിട്ടുമുണ്ട്. കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം തൃശൂരാണ്. കുറവ് ഇടുക്കിയിലും.

കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ലകളില്‍ ഒന്നാമത് മലപ്പുറമാണ് 33,93,884 വേട്ടര്‍മാര്‍. കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല വയനാടും 6,35,930. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ലയും മലപ്പുറം തന്നെയാണ്- 16,97,132. കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല തലസ്ഥാനമാണ്. തിരുവനന്തപുരത്ത് 94 ഭിന്നലിംഗ വോട്ടര്‍മാരാണുള്ളത്. ആകെ 89,839 പ്രവാസി വോട്ടര്‍മാരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ളത്. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കാടാണ്- 35,793. 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരും കേരളത്തിലുണ്ട്.

ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്കുകള്‍:

തിരുവനന്തപുരം - 14,30,531, ആറ്റിങ്ങല്‍ - 13,96,807, കൊല്ലം - 13,26,648, പത്തനംതിട്ട -14,29,700, മാവേലിക്കര - 13,31,880, ആലപ്പുഴ - 14,00,083, കോട്ടയം - 12,54,823, ഇടുക്കി -12,50,157, എറണാകുളം - 13,24,047, ചാലക്കുടി - 13,10,529, തൃശൂര്‍ - 14,83,055, ആലത്തൂര്‍ - 13,37,496, പാലക്കാട് - 13,98,143 പൊന്നാനി - 14,70,804 മലപ്പുറം - 14,79,921 കോഴിക്കോട് - 14,29,631 വയനാട് - 14,62,423, വടകര - 14,21,883, കണ്ണൂര്‍ - 13,58,368, കാസര്‍കോട് - 14,52,230.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരണ നടപടിയും കമ്മീഷന്‍ നടത്തി. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബി.എല്‍.ഒ മാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുകയായിരുന്നു.

അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തിമവോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in) താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും വോട്ടര്‍ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫിസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 ലക്ഷം ജനങ്ങൾ, 3 സമനിലകൾ, ഒരു മഹാ അത്ഭുതം! ഇറ്റലിയുടെ ചരിത്രം ആവർത്തിച്ച് കേപ് വെർദെ; റൗണ്ട് ഓഫ് 32-ൽ മെസ്സിയും സംഘവും!

Football
  •  10 days ago
No Image

യമുനാ തീരത്ത് ബുള്‍ഡോസര്‍ നടപടി; പുനരധിവാസമില്ലാതെ 300ലേറെ കുടുംബങ്ങള്‍ പെരുവഴിയില്‍

National
  •  10 days ago
No Image

8 വർഷത്തെ കാത്തിരിപ്പ്, പെലെയെ ഓർമ്മിപ്പിക്കുന്ന റെക്കോർഡ്! ലോകകപ്പിൽ ചരിത്രമെഴുതി കെവിൻ ഡി ബ്രൂയ്നും ബെൽജിയവും

Football
  •  10 days ago
No Image

ഫലസ്തീനിലെ കുട്ടികൾക്കെതിരായ അതിക്രമം തടയണം; ലോകരാജ്യങ്ങളോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഊദി

Saudi-arabia
  •  10 days ago
No Image

കൃത്യമായ അറിയിപ്പ് ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

Kerala
  •  10 days ago
No Image

'അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ അഴിമതി'; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  10 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

Kerala
  •  10 days ago
No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  10 days ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  10 days ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  10 days ago