HOME
DETAILS
MAL
ചികിത്സ തേടി ചെമ്പിലോട് ഹോമിയോ ഡിസ്പെന്‍സറി
backup
September 20 2016 | 22:09 PM
ചക്കരക്കല്‍: ചികിത്സ തേടിയെത്തുന്ന രോഗികളെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടുകയാണ് ചക്കരക്കല്‍ ടൗണിലെ ചെമ്പിലോട് പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി. ദിനംപ്രതി നിരവധി രോഗികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കാനുള്ള സൗകര്യം ഇവിടെയില്ല. ആകെ ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും മാത്രമാണ് ഇവിടെയുള്ളത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മൂന്നുപെരിയ റോഡില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ആരംഭിച്ച് വര്‍ഷങ്ങളായെങ്കിലും സ്വന്തം കെട്ടിടം വേണമെന്ന ആവശ്യവും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."