പ്രൊട്ടക്റ്റഡ് അധ്യാപക പുനര്‍വിന്യാസം ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളി
മലപ്പുറം: സാമ്പത്തിക ലാഭത്തിന്റെ പേരില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെ ഗവണ്മെന്റ് സ്കൂളുകളില്‍ നിയമിക്കുന്നത് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു. യു.പി.എസ്.എ, എല്‍.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളില്‍ നിയമനം കാത്തിരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന തീരുമാനമാണ് സര്‍ക്കാറിന്റേതെന്നും യോഗം അഭിപ്രായപ്പെട്ടു.
അധ്യാപക മേഖലയില്‍ വ്യാപകമായി നിയമന നിരോധനമാണ് ഈ തീരുമാനം വഴി ഉണ്ടാവുക. കേരളത്തിന്റെ സാമൂഹിക നീതി ചോദ്യം ചെയ്യുന്ന തീരുമാനത്തിനെതിരെ യുവജന സംഘടനകള്‍ രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും യുവജനസംഘടനകളെയും ചേര്‍ത്ത് വിപുലമായ കൂട്ടായ്മക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു. പി.സൈഫുദ്ദീന്, റുക്സാന തയ്യില്‍, കെ.അഭിലാഷ്, പി.നസീര്‍ബാബു, കെ.കെ വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."