മഞ്ചേരി അഗ്നിശമനസേനയുടെ ദുരന്തനിവാരണ ദൗത്യം 101 കടന്നു
മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിലും ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചപ്പോള്‍ മഞ്ചേരി അഗ്നിശമന സേനയുടെ ദുരന്തനിവാരണ ദൗത്യം 101 കടന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അഗ്നിശമന യൂനിറ്റ് കഴിഞ്ഞദിവസമാണ് 101ാമത് കോള്‍ സ്വീകരിച്ചത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണങ്കിലും മഞ്ചേരിയിലേയും പരിസരങ്ങളിലേയും വിവിധ ദുരന്തങ്ങളില്‍ മെച്ചപ്പെട്ട രക്ഷാപ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായതിന്റെ നിര്‍വൃതിയിലാണ് ഇവിടുത്തെ സേനാഗംങ്ങള്‍.
60 തീപിടുത്ത അപകടങ്ങളിലാണ് ഇതുവരെയായി സേന രക്ഷാപ്രവര്‍ത്തനവുമായി പറന്നെത്തിയത്. വേനല്‍കനത്ത സമയത്താണ് കൂടുതലും തീപിടുത്ത ദുരന്തങ്ങളുണ്ടായത്. ടൗണിനോടു ചേര്‍ന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പലപ്പോഴായി തീ പടര്‍ന്നുപ്പോള്‍ വലിയ നാശനഷ്ടത്തിലേക്കെത്തിക്കാതിരുന്നത് സേന നടത്തിയ പഴുതടച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു. ഇതുവരെയായി ഏഴ് മനുഷ്യജീവനുകളും എട്ട് മൃഗങ്ങളുടെ ജീവനും സേനയുടെ കൃത്യസമയത്തെ ഇടപെടല്‍ കാരണം രക്ഷപ്പെടുത്താനായി.
41 മറ്റു അപകടങ്ങളിലും സേന രക്ഷകരായി. അതേസമയം, വര്‍ധിച്ചുവരുന്ന ദുരന്തങ്ങള്‍ക്കു ആനുപാതികമായി സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനോ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നു ഇടപെടലുണ്ടാവുന്നില്ലന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. തീപിടുത്ത ദുരന്തങ്ങള്‍ നേരിടുന്നതിനായി മൂന്നു വാഹനങ്ങള്‍ മഞ്ചേരിയിലേക്കു അനുവദിച്ചിട്ടുണ്ടങ്കിലും ഒരു വാട്ടര്‍ ടെണ്ടര്‍ മാത്രമാണിപ്പോഴുള്ളത്. സ്ഥിരമായ കെട്ടിടവും ഗാരേജും ഇല്ലാതെ മഞ്ചേരി ഐ.ജി.ബി.ടി ബസ് ടെര്‍മിനലിലെ താല്‍കാലിക കേന്ദ്രത്തിലാണ് നിലവില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം.സൗകര്യങ്ങള്‍ കുറവായിട്ടും സേനാ അംഗങ്ങളുടെ മനോധൈര്യവും സനദ്ധതയുമാണ് കുറവുകളില്ലാത്ത പ്രവര്‍ത്തനത്തിനു സഹായിക്കുന്നതെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.ടി ഉമ്മര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."