ഉത്തേജക മരുന്ന് നിയമലംഘനത്തില്‍ ഇന്ത്യ ഒന്നാമത്
കായിക മേഖലയില്‍ മറ്റു രാജ്യങ്ങള്‍ ഉന്നതിയിലേക്ക് കുതിക്കുമ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യ. ഉത്തേജകമരുന്നുമായി ബന്ധപ്പെട്ട നിയമലംഘനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്നാണ് നാഡയുടെ പുതിയ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട 2022ലെ പരിശോധന കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3865 സാമ്പിളുകളാണ് പരിശോധിച്ചത്, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.
പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ റഷ്യ (85), അമേരിക്ക (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാന ത്താണ് ഇന്ത്യ. എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകളെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ രണ്ടാം സ്ഥാ നത്തുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയുമുണ്ട്. അമേരിക്കയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."