ഇല്ലിക്കല്‍ കല്ല്: സുരക്ഷ ഉറപ്പാക്കുമെന്ന് കലക്ടര്‍
ഈരാറ്റുപേട്ട; ഇല്ലിക്കല്‍ കല്ല് മലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത. ഇല്ലിക്ക കല്ല് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
കഴിഞ്ഞദിവസം തിരുവനന്തപുരം സ്വദേശിയായജീവന് ജയന്ത് ഇല്ലിക്കല്‍ മലയില്‍ നിന്ന് പാറക്കെട്ടില്‍ വീണ് മരണപ്പെട്ടിരുന്നു.ഇതെ തുടര്‍ന്നാണ് കലക്ടര്‍ മല സന്ദര്‍ശിച്ചത്. വേലിക്കെട്ട് നിര്‍മ്മാണം, പാര്‍ക്കിംങ് സംവീധാനം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്കാണ് പ്രഥമ പരിഗണനയെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി. വിനോദ സഞ്ചാരികള്‍ക്ക് താല്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കു ശേഷം തീരുമാനി്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്.ഡി.ഒ. കെ രാജന്, തഹല്‍സീദാര്‍ പി.പി. പ്രേമലത, പാലാ ഡി.വൈ.എസ്.പി. വി.ജി. വിനോദ്കുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍, പി.ഡബ്ലൂ.ഡി, ഫയര്‍ ഫോഴ്സ്, ടൂറിസം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യേഗസ്ഥര്‍, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍, തലനാട് പഞ്ചായത്ത് പ്രസിഡന്റ് സതി വിജയന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഇല്ലിക്കല്‍ കല്ലേലേ്ക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മേലുകാവ് പൊലിസ് മുന്നറിയപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."