HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്ക്കനുകൂലമായി സുപ്രിംകോടതി വിധി
backup
September 21 2016 | 11:09 AM
ന്യൂഡല്‍ഹി: മദ്യം വിളമ്പാനും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തിക്കാനും മഹാരാഷ്ട്രയിലെ മൂന്ന് ഡാന്‍സ് ബാറുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്കി.
ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകള്‍ക്കാണ് സുപ്രീംകോടതി പ്രവര്‍ത്താനാനുമതി നല്‍കിയത്. ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും പുലര്‍ച്ചെ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നതിനും കോടതി അനുവാദം നല്കി. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചായിരിക്കും ഈ ബാറുകള്‍ പ്രവര്‍ത്തിക്കുക.
ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കരുതെന്നും പ്രവര്‍ത്തന സമയം 11.30 വരെ ആയി കുറക്കണമെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."