ഡല്‍ഹി മെട്രോയില്‍ 3,428 ഒഴിവുകള്‍
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളിലെ 3,428 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍, ഇലക്ട്രിക്കല്‍ (14), അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍, ഫിനാന്‍സ് (10), അസിസ്റ്റന്റ് മാനേജര്‍, എസ് ആന്‍ഡ് ടി (07), അസിസ്റ്റന്റ് മാനേജര്‍, സിവില്‍ (05), അസിസ്റ്റന്റ് മാനേജര്‍, ഓപറേഷന്‍സ് (05), അസിസ്റ്റന്റ് മാനേജര്‍, എച്ച്.ആര് (03) എന്നിങ്ങനെയാണ് ഒഴിവുകള്‍.
നോണ്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ് (1,100), സ്റ്റേഷന് കണ്ട്രോളര് (662), ജൂനിയര്‍ എന്‍ജിനിയര്‍, ഇലക്ട്രോണിക്സ് (81), ഇലക്ട്രിക്കല്‍ (48), മെക്കാനിക്കല്‍ (10), സിവില്‍ (66), അക്കൗണ്ട് അസിസ്റ്റന്റ് (24), മെയിന്റയ്നര്‍ (1,393) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷിക്കാനുള്ള പ്രായപരിധി: 18നും 28നും മധ്യേ. 1988 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
www.delhimterorail.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എഴുത്തുപരീക്ഷ, സൈക്കോ ടെസ്റ്റ്, ഗ്രൂപ് ചര്‍ച്ച, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 400 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു 150 രൂപയുമാണ് അപേക്ഷാ ഫീസ്. ഡി.എം.ആര്.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
യോഗ്യതയും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.delhimterorail.com
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി:
ഒക്ടോബര്‍ 15
ഫീസടയ്ക്കാനുള്ള അവസാന തിയതി:
ഒക്ടോബര്‍ 18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."