HOME
DETAILS

തെരുവ് നായകളെ കൊല്ലാന്‍ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

  
backup
September 21 2016 | 18:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

ആലുവ: ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഈയാഴ്ച തന്നെ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷും അംഗങ്ങളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത മൃഗസംരക്ഷണ നിയമ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം ഇല്ലാതായത്.
ഇതിനെ ചോദ്യം ചെയ്തായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. അക്രമകാരികളായ നായകളെ കൊന്ന ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷ്, വൈസ് പ്രസിഡന്റ് ആശ ഏലിയാസ് എന്നിവര്‍ക്കും മറ്റ് ഭരണസമിതി അംഗങ്ങള്‍ക്കുമെതിരേ പൊലിസ് കേസെടുത്ത നടപടി ശരിയല്ല.
താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ഇത്തരം സംഭവങ്ങളില്‍ കേസെടുക്കരുതെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു.
 അക്രമകാരികളായ നായകളെ കൊല്ലാന്‍ രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിന്ന പഞ്ചായത്ത് അംഗങ്ങളെ ചെന്നിത്തല പ്രത്യേകം അഭിനന്ദിക്കുകയും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ആലുവ പാലസിലായിരുന്നു കൂടികാഴ്ച. തെരുവുനായ ഉന്മൂല സംഘം ചെയര്‍മാന്‍ ജോസ് മാവേലിയും  പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു.
സംഭവത്തില്‍ ഭരണസമിതി അംഗങ്ങളെ കൂടാതെ ജോസ് മാവേലി, നായ പിടിക്കാനെത്തിയ വരാപ്പുഴ സ്വദേശി രഞ്ജന്‍, നായകളെ കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവര്‍ ജോണ്‍സന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ഐ.പി.സി 149, 428, 429 വകുപ്പുകള്‍ പ്രകാരവും, പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ ആക്റ്റ് 1960 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരുന്നത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ഓളം തെരുവ് നായകളെയാണ് കൊന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago