HOME
DETAILS

കശ്മിര്‍ ഭീകരാക്രമണം: മോദി സര്‍ക്കാരിന്റെ വിദേശനയത്തിലെ പാളിച്ചയെന്ന് ശിവസേന

  
backup
September 21 2016 | 18:09 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%8b

കൊച്ചി: കശ്മിരില്‍ പാക് ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തുന്നത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് ശിവസേന രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ടി.ആര്‍ ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വികലമായ വിദേശനയം രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തില്‍ മുന്നോട്ടു പോകുമ്പോള്‍ പൊതുവെ സമാധാന അന്തരീക്ഷമുള്ള കേരളത്തില്‍ ദേശീയ കൗണ്‍സില്‍ മാമാങ്കം നടത്തുന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ കണ്ണീരില്‍ കഴിയുമ്പോള്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കൗണ്‍സില്‍ പണക്കൊഴുപ്പിന്റെയും ധൂര്‍ത്തിന്റെയും മേളയാണ്. കോഴിക്കോട് മേള നടത്തുന്നവര്‍ മേള കശ്മിരിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. ഇത് കശ്മിര്‍ ജനതയ്ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശനയങ്ങളിലും സൈനിക നിലപാടുകളിലും തീരുമാനമെടുക്കാന്‍ അതത് വകുപ്പുകള്‍ക്ക് കഴിയാത്ത അവസ്ഥയാണുളളത്. എല്ലാം ഒരാള്‍ തീരുമാനിച്ച് നടപ്പിലാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ എന്‍.ഡി.എയിലുള്ളത്.
ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നു പറയുന്നു. വിദേശരാജ്യങ്ങളില്‍ ചുറ്റിയടിക്കുന്ന പ്രധാനമന്ത്രിക്ക് വിദേശനയങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്. എന്‍.ഡി.എ അധികാരത്തിലെത്തുമ്പോള്‍ മാത്രമാണ് കശ്മിരില്‍ ഇത്തരം ആക്രമണത്തിന് ശക്തിയേറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ഭീകരര്‍ പൊതുസ്ഥലങ്ങളില്‍ ആക്രമണം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍തന്നെ ആക്രമണം നടത്താന്‍ ധൈര്യപ്പെടുന്നു. കശ്മിര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശിവനസേന എം.പിമാരും എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും ഒക്ടോബര്‍ അഞ്ചിന് കശ്മിര്‍ സന്ദര്‍ശിക്കും.
കേരളത്തില്‍നിന്നും സംസ്ഥാന പ്രസിഡന്റ് എസ്. ഭുവനചന്ദ്രന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം കാശ്മീരിലേക്ക് പോകുമെന്നും ദേവന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം പി.കെ സുധാകരനും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  20 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  41 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago