HOME
DETAILS

സ്മാര്‍ട്ട് ഹെല്‍മറ്റുമായി ഏഥര്‍; ഇനി പിറകിലിരിക്കുന്നവരുമായി തടസമില്ലാതെ സംസാരിക്കാം

  
April 06 2024 | 12:04 PM


Ather Energy Introduces Halo Smart Helmet Series

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയെ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബ്രാന്‍ഡ് റിസ്ത എന്ന തങ്ങളുടെ ഫാമിലി സ്‌കൂട്ടറിനെ ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്. റിസ്തക്കൊപ്പം മറ്റൊരു ശ്രേദ്ധേയമായ ഉത്പന്നം കൂടി ബ്രാന്‍ഡ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.സ്പീക്കറും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയടക്കം നൂതന സവിശേഷതകളുമായി വരുന്ന ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റ് സീരീസാണ് ബ്രാന്‍ഡ് പുറത്തിറക്കുന്നത്.

ഹാഫ്‌ഫേസ്, ഫുള്‍ഫേസ് വേരിയന്റുകളിലാണ് ഏഥര്‍ ഹാലോ സ്മാര്‍ട് ഹെല്‍മെറ്റ്‌വിപണിയിലേക്ക് എത്തിക്കുന്നത്. യഥാക്രമം 4999, 12999 രൂപയാണ് ഇവയുടെ വില. ഇന്റേണല്‍ പാഡിംഗ്, ഷെല്‍, മറ്റ് ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പടെ അടിത്തറ തൊട്ട് രൂപപ്പെടുത്തിയാണ് ഈ ഉല്‍പ്പന്നം ഏഥര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാര്‍ട് ഹെല്‍മെറ്റുകള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് കണക്റ്റ് ചെയ്യുന്നത് വഴി കോളുകള്‍ സ്വീകരിക്കാനും റൈഡര്‍മാര്‍ക്ക് സാധിക്കുന്നു. ബ്ലൂടൂത്ത് വഴി ഹാലോ ഏഥര്‍ സ്‌കൂട്ടറുകളുമായി കണക്റ്റ് ചെയ്യാം. സ്വിച്ച് ഗിയറിലൂടെ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനും കോളുകള്‍ സ്വീകരിക്കാനും റൈഡര്‍ക്ക് പറ്റും.

 ഈ ഹെല്‍മെറ്റും നിങ്ങളുടെ സ്മാര്‍ട്‌ഫോണുമായി ഒരു വട്ടം കണക്റ്റ് ചെയ്തുവെന്ന് വെക്കുക. പിന്നീട് ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ അതിനുള്ളിലുള്ള ഒന്നിലധികം സെന്‍സറുകളുടെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണുമായി ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നു. ഹെല്‍മെറ്റ് ധരിച്ച് കഴിഞ്ഞാല്‍ മുന്നിലുള്ളയാള്‍ പറയുന്നത് പില്യണ്‍ റൈഡര്‍ കേള്‍ക്കുന്നില്ലെന്ന പരാതി പലരും ഉന്നയിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരവുമായാണ് ഏഥര്‍ ഹാലോ സ്മാര്‍ട് ഹെല്‍മെറ്റുകള്‍ വരുന്നത്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ രണ്ട് പേരും ഹാലോയുടെ ഏതെങ്കിലും വേരിയന്റുകള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ഹെല്‍മെറ്റിന്റെ ഇന്‍ബില്‍റ്റ് സ്പീക്കറും മൈക്രോഫോണും വഴി പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കും. മാത്രമല്ല റൈഡര്‍ക്കും പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഒരുമിച്ച് ഒരേ മ്യൂസിക് ആസ്വദിക്കാനും പറ്റും. സ്മാര്‍ട്ട് ഹെല്‍മെറ്റിന് ഒരാഴ്ച ബാറ്ററി ബായ്ക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  6 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  7 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  7 days ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  7 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  7 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  7 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  7 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  7 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  7 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago