എസ്.കെ.എസ്.എസ്.എഫ് വിഖായ ക്യാംപ് സമാപിച്ചു
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ വിഖായ കമ്മിറ്റി സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ട്രെയിനിങ് ക്യാംപിന്റെ ആദ്യഘട്ട ഉദ്ഘാടനം കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. 21 സെഷനുകളിലായി നടക്കുന്ന ക്യാംപിന്റെ ആദ്യ അഞ്ച് സെഷനുകളുടെ ജില്ലാതല ഉദ്ഘാടനം സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ, ദുരിതനിവാരണ, ആതുര ശുശ്രൂഷ മേഖലകളില്‍ പരിശീലനം നേടിയ വളണ്ടിയര്‍മാരെ തയാറക്കുന്നതിനാണ് ക്യാംപ്. സംഘടന സംഘാടനം എന്ന വിഷയത്തില്‍ ഫത്താഹ് ദാരിമിയും മെഡിറ്റേഷനു ഷമീം ഫൈസിയും വിഖായ സഹചാരി എന്ന വിഷയത്തില്‍ റഷീദ് ഫൈസി വെള്ളായിക്കോടും മെഡികെയറിനു ഡോ. അജ്മലൂമും നേതൃത്വം നല്‍ക്കി. സലാം ദാരിമി കിണവക്കല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, ലത്തീഫ് പന്നിയൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ബഷീര്‍ അസ്അദി നമ്പ്രം, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, അബ്ദുല്‍ ഗഫൂര്‍ ബാഖവി, ഹാരിസ് എടവച്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."