വെഗക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഓട്ടോ ഡ്രൈവര്‍മാര്‍
വാരം: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മയ്യില്‍ കടൂരിലെ ഒന്നര വയസുകാരി വൈഗയുടെ ചികിത്സാ സഹായത്തിനായി സ്വതന്ത്ര്യ ഓട്ടോതൊഴിലാളി വാരം യൂനിറ്റ് കാരുണ്യ യാത്ര നടത്തുന്നു. വീടുകളില്‍ കയറിയിറങ്ങിയും ഡ്രൈവര്‍മാര്‍ വൈഗയ്ക്കു വേണ്ടി പണം സ്വരൂപിക്കും. 25ന് പണം കൈമാറാനാണ് തീരുമാനം. വാരം സ്റ്റാന്‍ഡില്‍ കാരുണ്യയാത്ര ചക്കരക്കല്‍ എസ്.ഐ പി ബിജു ഫ്ളാഗ് ഓഫ് ചെയ്തു. കേള്‍വിയും സംസാരശേഷിയും ഇല്ലാതാവുന്ന ഹൈപ്പോപ്ലാസ്റ്റി ഓഡിറ്ററി ഡിസോര്‍ഡര്‍ എന്ന അപൂര്‍വ രോഗമാണ് എ സജിതയുടെയും മനുവിന്റെയും ഏക മകളായ വൈഗയ്ക്കു പിടിപെട്ടത്. ഒരു വയസു കഴിഞ്ഞിട്ടും ശബ്ദങ്ങളോടു പ്രതികരിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിനോടകം അഞ്ച് ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയിലെ ഇ.എന്‍.ടി റിസര്‍ച്ച് ഫൗണ്ടേഷന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബ്രയിന്‍ സ്റ്റെം ഇംപ്ലാന്റേഷനു നിര്‍ദേശിച്ചിരിക്കുകയാണ്. 17 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. മകള്‍ക്കു വേണ്ടി ഓട്ടോ ഡ്രൈവര്‍ കൂടിയായ മനുവിന്റെ നെട്ടോട്ടം കണ്ടിട്ടാണ് സുഹൃത്തുക്കള്‍ പണം കണ്ടെത്തുന്നതിനായി മുന്നിട്ടിറങ്ങിയത്. എസ്.എ.ടി.യു വാരം യൂനിറ്റ് പ്രസിഡന്റ് എം കമറുദ്ദീന്, സെക്രട്ടറി ഗഫൂര്‍, പ്രമോദ്, വാരം ഡിവിഷന് കൗണ്‍സിലര്‍ ധനേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."