പഞ്ചായത്ത് നിര്‍ദേശം നടപ്പായില്ല; മത്സ്യവിപണനം റോഡരികില്‍ തന്നെ
തൃക്കരിപ്പൂര്‍: മുഴുവന്‍ മത്സ്യ തൊഴിലാളികളും വില്‍പനശാലയില്‍ മാത്രമേ മത്സ്യ വിപണനം നടത്താന്‍ പാടുള്ളൂവെന്ന പഞ്ചായത്തിന്റെ നിര്‍ദേശം നടപ്പായില്ല. പഞ്ചായത്ത് നിര്‍ദേശത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഇന്നലെ വില്‍പനയ്ക്കായി ഹാളിലെത്തിയെങ്കിലും അസൗകര്യങ്ങളുടെ പേരില്‍ പുറത്തിറങ്ങി പഴയതു പോലെ റോഡരികില്‍ തന്നെ വില്‍പന നടത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മത്സ്യ വില്‍പനക്കായി ഒരുക്കിയ വില്‍പനശാലയിലേക്ക് ഇന്നലെ മത്സ്യവിപണനതൊഴിലാളികള്‍ എത്തുന്നതോടെ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയാറാക്കിയ പദ്ധതി് നടപ്പിലാകുകയാണെന്ന പ്രതീതിയുണര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വരെ മത്സ്യ മാര്‍ക്കറ്റിലെ റോഡരികത്താണ് മത്സ്യ വിപണനം നടന്നിരുന്നത്.
മത്സ്യ തൊഴിലാളികളുമായി പഞ്ചായത്ത് ഭരണ സമിതി നടത്തിയ ചര്‍ച്ചയില്‍ മത്സ്യ തൊഴിലാളികളുടെ നിര്‍ദേശം അംഗീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വഴങ്ങിയത്.
കഴിഞ്ഞ ദിവസം വരെ മത്സ്യ വിപണനം നടത്തിയിരുന്ന സ്ഥലം ഓട്ടോ പാര്‍ക്കിങിനായി അനുവദിക്കരുതെന്നും ഇവിടെ മത്സ്യ മാര്‍ക്കറ്റിലേക്ക് മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും മത്സ്യങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം പാടുള്ളൂവെന്നുമുള്ള വില്‍പനക്കാരുടെ നിര്‍ദേശം പഞ്ചായത്ത് അംഗീകരിച്ചു.
ഓട്ടോ പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ മത്സ്യ വില്‍പന വീണ്ടും റോഡിലേക്ക് തന്നെ മാറ്റുമെന്ന് മത്സ്യ തൊഴിലാളികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ വില്‍പന തുടങ്ങി അല്‍പ സമയത്തിനകം തന്നെ തൊഴിലാളികള്‍ ഹാളില്‍ നിന്നു പുറത്തിറങ്ങുകയായിരുന്നു. മത്സ്യ മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി പുതുതായി ഒരുക്കിയ ശുചിമുറിയും മത്സ്യ തൊഴിലാളികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."