HOME
DETAILS
MAL
റെയില്‍പാളത്തില്‍ സ്‌കൂട്ടര്‍ കണ്ടത് ദുരൂഹത പടര്‍ത്തി
backup
September 21 2016 | 23:09 PM
വടകര: റെയില്‍പാളത്തില്‍ ആളില്ലാത്ത സ്‌കൂട്ടര്‍ കണ്ടത് ദുരൂഹത പടര്‍ത്തി. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നു കുറച്ചു അകലെയാണ് സംഭവം. ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി വൈകിയെത്തിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് സ്‌കൂട്ടറില്‍ തട്ടിയതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടു. പിന്നീട് അരമണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."