വിരല്‍ത്തുമ്പില്‍ ചാലിച്ച വിസ്മയ ചിത്രങ്ങളുമായി ഫാത്തിമ ഹക്കീം
കോഴിക്കോട്: വിരല്‍ത്തുമ്പില്‍ ചാലിച്ച വിസ്മയ ചിത്രങ്ങളുമായി കൊല്ലം സ്വദേശി ഫാത്തിമ ഹക്കീമിന്റെ ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. പ്രകൃതിയുടെ കണ്ടതും കാണാത്തതുമായ മനോഹര ദൃശ്യങ്ങളും പഴമയുടെ നൊസ്റ്റാള്‍ജിക് ഭാവങ്ങളും സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീത്വവും മനുഷ്യമനസിന്റെ വിവിധ ഭാവങ്ങളുമെല്ലാം ഫാത്തിമ ചിത്രങ്ങളാക്കിയിട്ടുണ്ട്. 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതില്‍ ശരത്കാലത്തിന്റെ മനോഹാരിതയും ഗര്‍ഭസ്ഥശിശുവിന്റെ സ്വപ്നങ്ങളും മനുഷ്യന്റെ സ്വപ്നസഞ്ചാരവും സൗന്ദര്യ സങ്കല്‍പ്പവുമെല്ലാം ഉള്‍പ്പെടുന്നു.
അക്രിലിക്കില്‍ കൈവിരലുകള്‍ മാത്രം ഉപയോഗിച്ചാണ് ഫാത്തിമ മുഴുവന്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ആളോട് മൊബൈലില്‍ സംസാരിക്കുന്ന പോലെയാണ് ബ്രഷ് ഉപയോഗിച്ചു ചിത്രം വരയ്ക്കുന്നതെന്നാണ് ഫാത്തിമയുടെ സങ്കല്‍പ്പം. തന്റെ ചിത്രങ്ങള്‍ ഒരു മീഡിയേറ്ററില്ലാതെ കാന്‍വാസിലെത്തിക്കാനാണ് ഇഷ്ടമെന്നും ഫാത്തിമ പറയുന്നു. ഫാത്തിമയുടെ ആദ്യ ചിത്രപ്രദര്‍ശനമാണ് 'അറോറ' എന്ന പേരില്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്. കോഴിക്കോട്ടാണ് ഏറ്റവും നല്ല കലാസ്വാദകരുള്ളതെന്നും അതിനാലാണ് പ്രദര്‍ശനത്തിനായി ഇവിടം തിരഞ്ഞെടുത്തതെന്നും ഫാത്തിമ പറയുന്നു. ഡോ. എം.എ അബ്ദുല്‍ ഹക്കീമിന്റെയും ഹനീസയുടെയും മകളാണ് ഫാത്തിമ. കാനഡയിലെ മാനസികാരോഗ്യ പ്രവര്‍ത്തകനായ സമീറാണ് ഫാത്തിമയുടെ ഭര്‍ത്താവ്. പ്രദര്‍ശനം 25 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."