അധ്യാപികയുടെയും മക്കളുടെയും മരണം; കാരണം മാനസിക പ്രശ്‌നങ്ങളെന്ന് പൊലിസ്
വെട്ടത്തൂര്‍: കഴിഞ്ഞ ദിവസം വീട്ടിനകത്തു പൊള്ളലേറ്റ് മരിച്ച അധ്യാപികയുടെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു അധ്യാപിക ജിഷയുടെ മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണമായതെന്നും പൊലിസ്. അന്വേഷണ ചുമതലയുള്ള സി.ഐ യൂസഫും സംഘവും ഇന്നലെയും വെട്ടത്തൂര്‍ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തി.
സംഭവത്തിന്റെ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മരണം ആത്മഹത്യയാണെന്ന് ഉറപ്പായതായും ജിഷ ആറു മാസത്തോളമായി മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിച്ചിരുന്നതായും പറഞ്ഞു.
നാലു മാസംമുന്‍പാണ് വെട്ടത്തൂര്‍ കവലയിലെ പുതിയ വീട്ടില്‍ ജിഷയും കുടുംബവും താമസമാക്കിയത്. മാതാവിന്റെ മരണശേഷം തനിച്ചു കഴിയുകയായിരുന്ന പിതാവ് കൂടെ താമസിക്കാന്‍ സമ്മതിക്കുമെന്ന ചിന്തയിലാണ് വീടുവയ്ക്കാന്‍ ഇവര്‍ സമ്മതിച്ചത്. എന്നാല്‍, പിതാവ് ഇതിനു വിസമ്മതിച്ചതു വലിയ മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായും ഇത് ആത്മഹത്യയിലേക്കു നയിച്ചതായുമാണ് പൊലിസ് നിഗമനം.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് വെട്ടത്തൂര്‍ കവലയിലെ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷ, മകള്‍ അന്ന ലിജോ എന്നിവരെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലും മകന്‍ ആല്‍ബര്‍ട്ടിനെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ അന്ന വീട്ടില്‍വച്ചും ജിഷ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ആല്‍ബര്‍ട്ടിനെ കൊലപ്പെടുത്തിയതായും മറ്റു രണ്ടുപേരും മണ്ണെണ്ണ ഉപയോഗിച്ചുള്ള തീയിലകപ്പെട്ടു മരിച്ചതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."