HOME
DETAILS
MAL
സി.പി.എം പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്തു
backup
September 21 2016 | 23:09 PM
മമ്പാട്: കാട്ടുപൊയില്‍ കുറത്തിയാര്പൊയിലില് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂരഹിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്തു. മിച്ചഭൂമി സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയാണ് പിടിച്ചെടുത്ത ഭൂമി അളന്നുതിരിച്ചത്.
ഭൂരഹിതരായവര്‍ക്ക് മൂന്നുസെന്റ് വീതം സ്ഥലം നറുക്കിട്ടെടുത്താണ് നല്‍കിയത്. സ്ഥലം ലഭിച്ചവര്‍ വീടുപണി ആരംഭിച്ചിട്ടുമുണ്ട്. താമസക്കാര്‍ക്കായി ഗ്രൗണ്ട്, അങ്കണവാടി, കുടിവെള്ള ടാങ്ക്, കിണര്‍, കമ്യൂണിറ്റി ഹാള്‍, ശ്മശാനം, പൊതുവഴി എന്നിവക്കും സ്ഥലം നീക്കിവച്ചിട്ടുണ്ട്.
ഏരിയ സെന്റര്‍ അംഗം എം.ടി അഹമ്മദ്, ബി. മുഹമ്മദ് റസാഖ്, കാമ്പ്രത്ത് സുബൈര്‍, പി. അയ്യപ്പന്, കെ. സലാഹുദ്ദീന്, പി.ടി മുഹമ്മദാലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."