കര നെല്‍കൃഷി കൊയ്ത്തുത്സവം ആരംഭിച്ചു
നെടുമ്പാശ്ശേരി: കുന്നുകര കൃഷി ഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ കര നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആരംഭിച്ചു.
കുന്നുകരയുടെ കാര്‍ഷിക പ്രതാപം നിലനിര്‍ത്തുന്നതിനായി കൃഷി ഭവന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തില്‍ കര നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കര്‍ഷകനായ വര്‍ഗ്ഗീസ് പാനിക്കുളങ്ങരയുടെ കൃഷിയിടത്തില്‍ നിന്നും ആരംഭിച്ച കൊയ്ത്തുല്‍സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ് ഉല്‍ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ സൗമ്യ പോള്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി തോമസ്, എസ്.ബിജു, സി.എ വിക്ടര്‍, ജോണി തച്ചില്‍, അസി. കൃഷി ഓഫിസര്‍ കെ.പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലയില്‍ ഒന്നായ കുന്നുകരയില്‍ നെല്‍കൃഷി ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. കര്‍ഷക തൊഴിലാളികളുടെ അപര്യാപ്തതയും കൃഷി ലാഭകരമല്ലാതായി മാറിയതുമാണ് നെല്‍കൃഷി വെല്ലുവിളി നേരിടാന്‍ ഇടയാക്കിയത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."