HOME
DETAILS
MAL
മോഹന്‍ എം. ശാന്തന ഗൗഡര്‍ ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
backup
September 22 2016 | 06:09 AM
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ മുപ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തന ഗൗഡര്‍ ചുമതലയേറ്റു. രാവിലെ 9 മണിക്ക് രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ശാന്തന ഗൗഡര്‍ 2003 മുതല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജസ്റ്റിസുമായിരുന്നു.
അശോക് ഭൂഷണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശാന്തന ഗൗഡറുടെ നിയമനം.
മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."