ബാര്‍ കോഴക്കേസ്: ശങ്കര്‍റെഡ്ഡി, ആര് സുകേശന് എന്നിവര്‍ക്കെതിരായ ഹരജിയില്‍ വിധി നാളെ
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി, വിജിലന്‍സ് എസ്.പി ആര് സുകേശന് എന്നിവര്‍ ശ്രമിച്ചെന്ന ഹരജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ വിധി പറയും. കേസ് ഡയറിയുടെ രണ്ടു വാള്യങ്ങള്‍ കോടതിയില്‍ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.
നാലായിരത്തിലധികം പേജുകളുള്ള പതിനാല് വോള്യങ്ങളായിയുള്ളതാണ് കെ.എം മാണിയുടെ ബാര്‍ക്കോഴക്കേസ് ഡയറി. ഇതില്‍ ആയിരത്തി അഞ്ഞൂറോളം പേജുവരുന്ന എട്ട്, ഒന്‍പത് എന്നീ വാള്യങ്ങളാണ് കോടതിയെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഹരജിക്കാരന് ഉന്നയിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണിത്.
ഇതു വിശദമായി പരിശോധിച്ച് ശങ്കര്‍റെഡ്ഡി, സുകേശന് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും വിജിലന്‍സ് ജഡ്ജ് എ ബദറുദ്ദീന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് ഇതു സംബന്ധിച്ചുള്ള സ്വകാര്യ ഹര്‍ജി വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."