സിറിയയിലേക്ക് സഹായമെത്തിക്കുന്നത് യു.എന്‍ പുനരാരംഭിക്കുന്നു
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സിറിയയിലേക്കു സഹായമെത്തിക്കുന്നതു പുനരാരംഭിക്കാന്‍ തീരുമാനം. യു.എന്നിനു കീഴിലുള്ള സഹായ സംഘത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇതു നിര്‍ത്തിവച്ചിരുന്നത്. സഹായസംഘത്തിന്റെ വാഹനങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ അശാന്തി നിലനില്‍ക്കുന്ന അലെപ്പോയിലേക്ക് അത്യാവശ്യ വസ്തുക്കളുമായി യാത്രതിരിച്ച യു.എന്‍ സംഘത്തിന്റെ വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം.
സൂക്ഷ്മതയോടെ ദൗത്യം തുടരാന്‍ തങ്ങള്‍ തയാറാണെന്നു സിറിയയിലെ യു.എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്ട്രയാണ് അറിയിച്ചത്.
അതേസമയം, സിറിയയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി യു.എന്‍ പൊതുസഭയയില് ചര്‍ച്ച നടന്നു. ഇതിനായി അമേരിക്കയും റഷ്യയും ഉള്‍പ്പെട്ട 23 രാജ്യങ്ങളടങ്ങുന്ന ഇന്റര്‍നാഷനല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ് (ഐ.എസ്.എസ്.ജി) ആണ് ചേര്‍ന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്റോവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
അതേസമയം, അലെപ്പോയിലേക്ക് സഹായമെത്തിക്കുന്നതു തുടരുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിനു പിന്നാലെ അലെപ്പോയില്‍ ആക്രമണങ്ങളും തുടങ്ങി.ഇന്നലെ മാത്രമുണ്ടായ പതിനഞ്ചോളം വ്യോമാക്രമണങ്ങളിലായി മൂന്നു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം ഏഴു പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."