HOME
DETAILS

കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്: പ്രസ് കൗണ്‍സില്‍ വിശദീകരണം തേടി

  
backup
September 22 2016 | 20:09 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അഭിഭാഷകരുടെ ആക്രമണവും കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള അപ്രഖ്യാപിത വിലക്കും സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ്‌കൗണ്‍സില്‍ വിശദീകരണംതേടി.
ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സാഹചര്യം ചൂണ്ടിക്കാട്ടി മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. നിലവിലെ സ്ഥിതി സംബന്ധിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രസ് കൗണ്‍സില്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്ക് പരിഹരിക്കാന്‍ സര്‍ക്കാരോ ജഡ്ജിമാരോ ഇടപെടുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായ് 19 മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണ്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ ചോദ്യംചെയ്യുന്ന സ്ഥിതിയാണ്. ഹൈക്കോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂം അടച്ചു. പൊതുസ്ഥലത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ പൊലിസ് അറസ്റ്റുചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നുമാണ് സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലുള്ളത്. പ്രസ് കൗണ്‍സില്‍ സെക്രട്ടറി പുനം സിബലാണ് നോട്ടിസ് അയച്ചത്.

വിലക്ക് നീക്കണം: മീഡിയ അക്കാദമി ചെയര്‍മാന്‍

കൊച്ചി: കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് മോഹനന്‍ എം ശാന്തന ഗൗഡയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് 29ന് എഡിറ്റര്‍മാരുടെ യോഗം വിളിക്കുന്നുണ്ട്. വിഷയത്തില്‍ ഹൈക്കോടതി എടുത്തിട്ടുള്ള കേസ് തീര്‍പ്പുകല്‍പ്പിച്ചിട്ടാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെങ്കില്‍ കേസില്‍ കക്ഷിചേരും.
പുതിയ കേരളം എന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിനിണങ്ങുന്നവിധമായിരിക്കും മീഡിയ അക്കാദമിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം.സ്‌കൂളുകളില്‍ അക്കാദമി ക്ലബുകള്‍ രൂപീകരിക്കും. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ന്യൂസ് ക്ലിപ് മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ മീഡിയാ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാന യുവജനോത്സവത്തിന്റെ മാതൃകയില്‍ മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago