HOME
DETAILS
MAL
നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്ന് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്
backup
September 22 2016 | 20:09 PM
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയരായി കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് വിയന്ന ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തുനല്‍കി. സ്വതന്ത്രവും ഭയരഹിതവുമായ ജുഡിഷ്യറിയും മാധ്യമങ്ങളുമാണ് ഏതൊരു ജനാധിപത്യസമൂഹത്തിലും പരമ പ്രധാനമായുള്ളതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാബറ ത്രിയോങ്ഫിയുടെ കത്തില്‍ പറയുന്നു.
കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ കഴിഞ്ഞ ജൂലായ് 27ന് ഐ.പി.ഐ അപലപിച്ചിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ രാജ്യാന്തര സംഘടനയില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രതിനിധികള്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."