നിര്‍ധന യുവതിക്ക് വാട്സ് ആപ് കൂട്ടായ്മയിലൂടെ ജീവിതപങ്കാളി
പൂച്ചാക്കല്‍: വാട്സ് ആപ് കൂട്ടായ്മയിലൂടെ നിര്‍ധനയായ യുവതിക്ക് ജീവിത പങ്കാളിയെ ലഭിച്ചു. വിവാഹം ഒരു സ്വപ്നമായി കഴിച്ചു കൂട്ടിയ പാലക്കാട് കുന്നത്തൂര്‍ മേട് ഖാജ ഹുസൈന്റെ മകള്‍ ജസീലയ്ക്കാണ് സ്ത്രീധനരഹിത സമൂഹം വാട്സാപ്പ് കൂട്ടായ്മ പുതുജീവിതത്തിന് കൈത്തങ്ങായി മാറിയത്.
കൂട്ടായ്മയിലെ അംഗവും മലപ്പുറം തിരൂരങ്ങാടി ചന്തപ്പടിയില്‍ കൊക്കപ്പറമ്പ് വീട്ടില്‍ കെ.പി.മുസ്തഫയുടെ മകന് അമീന് ആണ് സുമനസ്സിന്റെ ഉടമ. കൂട്ടായ്മ വധുവിന് ആവശ്യമായ വസ്ത്രവും,സ്വര്‍ണ്ണവും നല്കി. വിവാഹ ദിവസം ഭക്ഷണവും ഒരുക്കി നിറസാന്നിധ്യമായിരുന്നു പ്രവര്‍ത്തകര്‍. സമൂഹത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സ്ത്രീധനമെന്ന മഹാവിപത്തിനെ തുടച്ചു നീക്കുന്നതിനായി മൂന്ന് മാസംമുമ്പ് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ ദൂര്‍ത്തും ആര്‍ഭാടവുമില്ലാതെ സ്ത്രീധന രഹിത വിവാഹം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതിലൂടെ നൂറ് കണക്കിന് യുവാക്കളാണ് സ്ത്രീധന രഹിതമായി വിവാഹം കഴിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത്.ജില്ലകള്‍ തോറും എല്ലാ മേഖലകളിലും സെമിനാറുകളും,ബോധവല്‍ക്കരണവും നടത്തി വരുന്നു. ജാതി മത കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സ്വതന്ത്രമായിട്ടാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം.
വിവാഹ ചടങ്ങിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ഷ ഷംസു, എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലുവ, ട്രഷറര്‍ റഷീദ് വലിയ പറമ്പ്, പാലക്കാട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ്,എക്സിക്യൂട്ടീവ് അംഗം ബാബു ഒറ്റപ്പാലം,വനിതാ സോഷ്യല്വര്ക്കര്മാരായ ബീന,സൈനബ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."