കരിപ്പൂരില്‍ അമിത്ഷാക്ക് സ്വീകരണം നല്‍കി; പ്രധാനമന്ത്രി നാളെ
കൊണ്ടോട്ടി: കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. രാവിലെ 11.20നു മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വിമാനത്തിലാണ് അമിത് ഷാ, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ദേശീയ ജന.സെക്രട്ടറി ശ്രീകാന്ത് ശര്‍മ തുടങ്ങിയവരടങ്ങിയ സംഘം കരിപ്പൂരിലെത്തിയത്.
ദേശീയ നേതാക്കളെത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംസ്ഥാന ബി.ജെ.പി നേതൃത്വം നേതാക്കളെ സ്വീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, പി.കൃഷ്ണദാസ്, എം.ടി രമേശ്, വി.വി രമേഷ്, എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും നൂറോളം പ്രവര്‍ത്തകരും കരിപ്പൂരിലെത്തിയിരുന്നു. ടെര്‍മിനലിനു മുമ്പിലൊരുക്കിയ പന്തലില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്ക് പോയത്. രാത്രി അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സേന വാളും കരിപ്പൂരിലെത്തി.
ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24നു വൈകുന്നേരം മൂന്നരയോടെയാണു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്നത്. പിന്നീട് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്കു പോവും. മടക്കം 25നു വൈകുന്നേരം 5.30നു കരിപ്പൂര്‍ വഴിയാണ്. കരിപ്പൂരിലെ സുരക്ഷ ഇതിനെത്തുടര്‍ന്ന് എസ്.പി.ജി ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."