മലബാര്‍ പ്രൈവറ്റ് ഐ.ടി.ഐ കെട്ടിടോദ്ഘാടനം നാളെ
നരിക്കുനി: മലബാര്‍ ഐ.ടി.ഐയുടെ കെട്ടിടോദ്ഘാടനം നാളെ നാളെ രണ്ടിനു കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ചെമ്പക്കുന്ന് മലബാര്‍ കാംപസില്‍ നിര്‍വഹിക്കും. സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഭാഗമാാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റ് ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍ ആധ്യക്ഷനാകുന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ മുഖ്യാതിഥിയാകും.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. ജമീല, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി. ഷക്കീല ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി ശോഭന, വാര്‍ഡ് മെമ്പര്‍ പി.കെ ജിഷ, കെ. അബൂബക്കര്‍ ഹാജി, ടി. കുഞ്ഞബ്ദുല്ല ഹാജി, അഡ്വ. മുഹമ്മദ് ഹനീഫ്, വി.കെ മോഹനന്, എന്‍.എ ശേഖരന്, കെ. സുഗതന്, എം.ടി അബ്ദുല്‍ ഗഫൂര്‍, ടി.കെ സത്യന് മാസ്റ്റര്‍, കെ.ആര് ശ്രീനിവാസന് നായര്‍, കെ. അറുമുഖന്, പ്രിന്‍സിപ്പല്‍ ബിജേഷ് വി.ബി, കെ.പി ആലിക്കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി ടി. കുഞ്ഞബ്ദുല്ല ഹാജി, മാനേജര്‍ കെ.പി ആലിക്കുട്ടി മാസ്റ്റര്‍, എന്‍.പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, കെ. അബ്ദുല്‍ ബഷീര്‍ മാസ്റ്റര്‍, വി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ വി.ബി ബിജേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."